Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ തിങ്കളാഴ്ച ആശുപത്രിയിലേയ്ക്ക് മാറ്റും

ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗദ്ധചികിത്സ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

ചികിത്സ തുടങ്ങുന്നതിനായി മദനിയെ തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റും. ചുരുങ്ങിയത് 15ചികിത്സത്തെ ചികിത്സ നല്‍കാനാണ് തീരുമനമെന്നാണ് സൂചന.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തമിഴ് നാട് സര്‍ക്കാര്‍ മദനിയ്ക്ക് ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതു പ്രകാരം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ സംഘം തിങ്കളാഴ്ച ജയിലിലെത്തി മദനിയെ പരിശോധിച്ചിരുന്നു.

മദനിയ്ക്ക് വിവിധ രോഗങ്ങളുണ്ടെന്നും വിധഗ്ദ്ധചികിത്സ ആവശ്യമാണെന്നുമുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. മദനിയ്ക്ക് ചികിത്സ നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സിറ്റി പോലീസിന്റെയും ജയിതല്‍ അധികൃതരുടെയുംഅഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+