കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദാന്തത്തിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യും: പിഡിപി

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: വിശ്വഹിന്ദു പരിഷത് നേതാവ് വേദാന്തത്തിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന്പിഡിപി.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതിന്റെ പേരിലാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ പാര്‍ട്ടു തീരുമാനിച്ചതെന്ന് മദനിയുടെ അഭിഭാഷകനും പിഡിപി വൈസ് ചെയര്‍മാനുമായ അക്ബര്‍ അലി വ്യക്തമാക്കി.

രാജ്യത്തെ വിവിധ റയില്‍വെസ്റേഷനുകളില്‍ നടന്നിട്ടുള്ള സ്ഫോടനങ്ങളുമായി മദനിയ്ക്ക് പങ്കുണ്ടെന്നും അതിനാല്‍ അയാളെ ജയില്‍ മോചിതനാക്കുന്നത് രാജ്യത്തിന് ഭീഷണിയാണെന്നുമാണ് വേദാന്തത്തിന്റെ ആരോപണം.

കേരള മുഖ്യമന്ത്രി വി.എസ് അച്യുതനന്ദനും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും തമ്മില്‍ മദനി പ്രശ്നം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയും മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കുമെന്ന് കരുണാനിധി പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെയാണ് വേദാന്തം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ വേദാന്തത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത്തരം ഒരു കേസിലും മദനി പങ്കാളിയല്ല. വിചാരണത്തടവുകാരനായ മദനിയുടെ പ്രതിഛായ തകര്‍ക്കുകയാണ് ഇത്തരം ആരോപണങ്ങളുലൂടെ വിഎച്ച് പിയുടെ ലക്ഷ്യം-അലി പറഞ്ഞു.

ആരോഗ്യം മോശമായതിനാല്‍ ചികിത്സയ്ക്കായി മദനിയ്ക് ഇടക്കാലജാമ്യമോ ജാമ്യമോ അനുവദിച്ചുകിട്ടാന്‍ സാധ്യതയുണ്ടെന്ന് സ്ഫോടനക്കേസില്‍ മദനിയ്ക്കു വേണ്ടി ഹാജരായ ആഭിഭാഷകന്‍ ബി.പി മോഹന്‍ അറിയിച്ചു.

കേരളത്തിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടകള്‍ ഒരു പോലെ ആവശ്യപ്പെട്ട കാര്യമാണ് മദനിയ്ക്ക് വിധഗ്ദ്ധചികിത്സ ലഭ്യമാക്കുകയെന്നത് . ഈ സാഹചര്യത്തില്‍ വേദാന്തം ഇത്തരമൊരാരോപണം ഉന്നയിച്ചത് തീര്‍ത്തും അപകീര്‍ത്തികരമാണെന്നും മോഹന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X