കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ ഇന്ത്യയുടെ യുഎന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി

  • By Staff
Google Oneindia Malayalam News

ദില്ലി: മലയാളിയും എഴുത്തുകാരനുമായ ശശി തരൂരിനെ ഇന്ത്യയുടെ യുഎന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇന്ത്യയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ മാസത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. യുഎന്നിന്റെ കീഴിലുള്ള അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുന്ന ശശി തരൂര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ യു എന്നിന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി ജനറലായിരിക്കും. 1978 മുതല്‍ യുഎന്നില്‍ ജോലിചെയ്യുന്ന ഇദ്ദേഹം യുഎന്നില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഇന്ത്യക്കാരനാണ്.

തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള പിന്തുണ തേടി ഇന്ത്യ യു എന്നിലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ശ്രീലങ്ക,തായ്ലാന്റ് , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

പതിനഞ്ചംഗ യു എന്‍ രക്ഷാസമിതിയില്‍ ഒമ്പതു വോട്ടെങ്കിലും ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയെ മാത്രമേ രക്ഷാസമിതി നാമനിര്‍ദ്ദേശം ചെയ്യൂ. 191 അംഗ പൊതുസഭ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കണം.

ഇതുകൂടാതെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് , ചൈന. റഷ്യ എന്നീ സ്ഥിരാംഗങ്ങള്‍ വിറ്റോ ചെയ്യാതിരിക്കുകയും വേണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X