കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
കൊല്ലം: കൊല്ലത്തിനടുത്ത് ദേശീയ പാതയില്‍ സ്കോര്‍പ്പിയോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രശസ്ത ഓടക്കുഴല്‍ വിദ്വാന്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി സച്ചിന്‍ കൈതാരം(29), തിരുവനന്തപുരം കിളിമാനൂര്‍ ചിറക്കര തുണ്ടില്‍ വീട്ടില്‍ ശ്രീമോന്‍(30) എന്നിവരാണ് മരിച്ചത്.
സ്കോര്‍പ്പിയോ ഓടിച്ചിരുന്ന കിളിമാനൂര്‍ സ്വദേശി അഭിരാമകൃഷ്ണനെണ് പരുക്കേറ്റത്. അയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അപകടം നടന്നത്.
ദേശീയ പാതയില്‍ വെള്ളിയാട്ടമ്പലത്തിനു വടക്കുവശം വെച്ച് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക പോകുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ വന്ന സ്കോര്‍പ്പിയോയും തമ്മില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്ന കാറില്‍ നിന്നും പൊലീസും അതുവഴി വന്ന യാത്രക്കാരും ചേര്‍ന്നാണ് മൂന്നുപേരെയും പുറത്തെടുത്തത്. മൂവരെയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീമോന്‍ അല്പസമയത്തിനകം തന്നെ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്കയച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തിയശേഷമാണ് സച്ചിന്‍ മരിച്ചത്.
സച്ചിനെ എറണാകുളത്തേയ്ക്കയക്കാന്‍ പോകുകയായിരുന്നു മൂവരും. തിരവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സഹപാടികളായിരുന്ന ഇവരില്‍ ശ്രീമോന്‍ സെയില്‍ ടാക്സ് ഉദ്യോഗസ്ഥനായിരുന്നു.
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ സംഗീത ട്രൂപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ് അഭിരാമകൃഷ്ണന്‍. ലോറി ഡ്രൈവറെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications