Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘ വീക്ഷണമില്ലാത്ത നയപ്രഖ്യാപനം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദീര്‍ഘവീക്ഷണമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലെങ്കില്‍ ധവളപത്രമിറക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

വിരസമായ ഒരുനീണ്ട പ്രസംഗമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയത്. പ്രസംഗം നടന്ന ഒന്നര മണിക്കൂര്‍ സമയത്തിനിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും കൈയ്യടിക്കാന്‍ പറ്റിയ അവസരമുണ്ടായില്ല.

കേരളത്തിലെ ധനസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും പെട്രോളിന്റെ നികുതി പിന്‍വലിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷത്തിന് പ്രതിഷേധമുണ്ടാക്കുന്ന തരത്തിലുള്ള രണ്ട് പ്രസ്താവനകള്‍ ഗവര്‍ണറുടെ പ്രസംഗത്തിലുണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ സംയമനം പാലിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യമായി നടക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗത്തിനിടെ സ്വയം നിയന്ത്രിയ്ക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നതുകൊണ്ടാണ് സംയമനം പാലിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+