പി.ജെ.കുര്യന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി
തിരുവനന്തപുരം: രാജ്യസഭാസീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഹൈക്കമാന്റ് കുര്യന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്.
രാജ്യസഭയില്‍ ഒന്നരവര്‍ഷംമാത്രം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ കുര്യന് ഒരവസരം കൂടിനല്‍കാന്‍ പൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.
തീരുമാനം കേരളത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകസമിതയംഗം വീരപ്പ മൊയ്ലി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഫോണില്‍ അറിയിക്കുകയായിരുന്നു. കുര്യന്‍ വെള്ളിയാഴ്ച നാമിനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കും.
ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ എട്ടു പേരടങ്ങിയ പാനലാണ് ഹൈക്കമാന്റിന് നല്‍കിയത്. പി.ജെ കുര്യനെ കൂടാതെ എം.എ കുട്ടപ്പന്‍, ജമീല ഇബ്രാഹിം, എം.ഐ.ഷാനവാസ്, കെ.പി ഉണ്ണികൃഷ്ണന്‍, തലേക്കുന്നില്‍ ബഷീര്‍, എന്‍.പി മൊയ്തീന്‍, പി.സി.ചാക്കോ എന്നിവരുടെ പേരായിരുന്നു പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കേരള കോണ്‍ഗ്രസ്(എം)ന്റെ ശക്തമായി പ്രതിഷേധത്തെ മറികടന്നുകൊണ്ടാണ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.












Click it and Unblock the Notifications