കെ.ഇ.ഇസ്മയില്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ഥി
തിരുവനന്തപുരം: സിപിഐ അസിസ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയിലിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും കൗണ്‍സിലുമാണ് ഇസ്മയിലിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.
അറുപത്തിനാലുകാരനായ കെ.ഇ. ഇസ്മായില്‍ മൂന്നു തവണ പട്ടാമ്പിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നയനാര്‍ മന്ത്രിസഭയില്‍ റവന്യു മന്ത്രിയായിരുന്നു.
2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദിനെതിരെ മത്സരിച്ച് പരാജയപ്പെട്ട ഇസ്മായീല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
ഇസ്മായില്‍ രാജ്യസഭാഗമാകുമ്പോള്‍ ഒഴിവ് വരുന്ന അസിസ്റന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ആളെ നിയമിക്കണോയെന്ന കാര്യം അടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അറിയിച്ചു.
കേരളത്തില്‍ നിന്നും ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കും ഒരെണ്ണം യുഡിഎഫിനുമാണ്. സിപിഎമ്മില്‍ നിന്നും പി.ആര്‍. രാജന്‍ സ്ഥാനാര്‍ത്ഥിയാവും. ഇരുവരും വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും.












Click it and Unblock the Notifications