കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലീസ് രജിസ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

ഇതുസംബന്ധിച്ച് ഇടതുമുന്നണി ആലോചിക്കുന്നതിനുമുമ്പേതന്നെ പൊലീസ് ആസ്ഥാനത്തുനിന്നും എസ്പിമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും തിരക്കിട്ട് സന്ദേശം നല്‍കുകയായിരുന്നു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ രജിസ്റര്‍ ചെയ്ത രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദ വിവരങ്ങള്‍ ഉടന്‍ നല്‍കാനാണ് നിര്‍ദ്ദേശം. വിവിധ പൊലീസ് സ്റേഷനുകളിലായി സിപിഎം നേതാക്കള്‍ക്കെതിരെ നാനൂറിലേറെ ക്രിമിനല്‍ കേസുകളാണ് രജിസ്റര്‍ ചെയ്തുരിക്കുന്നത്.

ഇതില്‍ ഭൂരിപക്ഷവും പൊതുമുതല്‍ നശീകരണം, പൊലീസിനുനേരെയുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയുള്ളതാണ്. ഇത്തരം കേസുകള്‍ ഒരു കാരണവശാലും പിന്‍വലിക്കാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ. എന്‍ ബാലഗോപാല്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ഡിഐഎഫ്ഐ , എസ്എഫ് ഐ നേതാക്കള്‍ എന്നിവരാണ് ഭൂരിപക്ഷം കേസുകളിലും പ്രതികള്‍.

കോടതിയില്‍ ഇതിനകം തന്നെ രജിസ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതുമായ കേസുകളാണ് ആദ്യഘട്ടത്തില്‍ പിന്‍വലിക്കുക. അതിനുശേഷമായിരിക്കും വിചാരണ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കുക.

പൊലീസുകാരെ പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സേനയില്‍ ശക്തമായ എതിര്‍പ്പുണ്ട്. പിണറായി വിജയന്‍ , പാലൊളി മുഹമ്മദ് കുട്ടി എന്നവരടക്കം 20 സിപിഎം നേതാക്കള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് മൂന്ന് ലക്ഷം രൂപനഷ്ടപരിഹാരം ഈടാക്കുന്നതിനായി ജില്ലാകലക്ടര്‍ കോടതിയില്‍ 11കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സംസ്ഥാനത്ത് ഇത്തരത്തില്‍ ഫയല്‍ ചെയ്യപ്പെട്ട ആദ്യകേസാണിത്.ഇതും പിന്‍വലിക്കാനാണ് നീക്കം. പല നേതാക്കള്‍ക്കുമെതിരെ കോടതിയില്‍ ഹാജരാകാത്തതിന് വാറണ്ടും നിലവിലുണ്ട്. തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ പലരും ജാമ്യമെടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X