ഏകോപന സമിതിയില്‍ നിന്നു വിട്ടുനില്‍ക്കും: മാണി
തിരുവനന്തപുരം: വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും യുഡിഎഫ് ഏകോപന സമിതിയില്‍ യോഗങ്ങളില്‍ നിന്നും തല്‍ക്കാലത്തേയ്ക്ക് മാറിനില്‍ക്കാനും തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി അറിയിച്ചു.
രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് തന്നെ എടുക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളാ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്.
മുന്നണിയില്‍ കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനശൈലി തീരുന്നതുവരെ ഏകോപനസമിതിയില്‍ നിന്നും വിട്ടുനില്‍ക്കും.
അതേ സമയം നിയമസഭാ സമ്മേളനങ്ങളില്‍ യുഡിഎഫിനൊപ്പം നില്‍ക്കും. കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടുചെയ്തില്ലെങ്കിലും രാജ്യസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. വാഗ്ദാനം ലംഘിച്ച് അപമാനിച്ചതിന്റെ പേരില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണ് വിട്ടു നില്‍ക്കുന്നത്- മാണി വ്യക്തമാക്കി.












Click it and Unblock the Notifications