കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാസീറ്റ് : ഏറെ പറയാനുണ്ടെന്ന് മാണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നയപ്രഖ്യാപനത്തെക്കുറിച്ചു സംസാരിക്കേണ്ടുന്ന അവസരമായിതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കേരളാകോണ്‍ഗ്രസ് -എം നേതാവ് കെ.എം മാണി പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് രാജ്യസഭാ സീറ്റ് പ്രശ്നത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ന്യായാന്യായങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മാണി വ്യക്തമാക്കി.

അഴിമതി ഇല്ലാതാക്കാന്‍ നടപിടിയെടുക്കുമെന്നുള്ള സര്‍ക്കാര്‍ നയപ്രഖ്യാപനം കാപട്യമാണെന്നും സ്വന്തം മന്ത്രിസഭയില്‍ത്തന്നെ എല്ലാ തെളിവുകളോടും കൂടി ഒരഴിമതിക്കാരനുണ്ടായിട്ടും നടപടികളെടുക്കാത്തത് ഇതിന് തെളിവാണെന്നും മാണി അഭിപ്രായപ്പെട്ടു.

ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞെങ്കിലും കടത്തില്‍ക്കഴിയുന്ന നാമമാത്രകര്‍ഷകരെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.മരിച്ച കര്‍ഷകരുടെ സ്വകാര്യ ഇടപാടുകാരുമായുള്ള കടങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും സമിതി എന്തുചെയ്യമെന്നോ പ്രവര്‍ത്തനരീതി എങ്ങിനെയായിരിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

നയരേഖയിലുടനീളം സര്‍ക്കാറിന്റെ പാപ്പരത്തം വെളിവാകുന്നുണ്ടെന്നും മാണി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X