മൂന്നാറില്‍ മലയാടുകളെ കുറിച്ച് ലോക കോണ്‍ഗ്രസ്
തിരുവനന്തപുരം: മലയാടുകളെക്കുറിച്ചുള്ള നാലാമത് ലോക കോണ്‍ഗ്രസ് സപ്തംബര്‍ 12 മുതല്‍ 15 വരെ മൂന്നാറില്‍ നടക്കും.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍സേഷന്‍ ഓഫ് നാച്ചര്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനം ഇതാദ്യമായാണ് ഏഷ്യയില്‍ നടക്കുന്നത്.
നൂറു രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഇതില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ സംഘാടക സമിതി ഭാരവാഹികള്‍അറിയിച്ചു.
ഇന്ത്യയില്‍ 17ഇനം വരയാടുകളാണുള്ളത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ കാണുന്നതു വരയാടുകള്‍ മാത്രമാണ്. മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലാണ് ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ. മാര്‍ക്കോ ബ്ലാഞ്ചേ, ഡോ. സ്വെന്‍സണ്‍, ഡോ. സ്റീവ് കോട്ട്. ാ. ജി. റൈസ്, ഡോ. അലി കാങ്ങ്,ഡോക്ടര്‍ അലക്സാണ്ടര്‍ ഹുസാനിയന്‍ എന്നിവര്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. ഇവരുമായി ആശയവിനിമയം നടത്താനുള്ള അപൂര്‍വ്വാവസരമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഈ കോണ്‍ഗ്രസിലൂടെ ലഭിക്കുന്നത്.
ഹൈറേഞ്ച് വൈല്‍ഡ് ലൈഫ് ആന്റ് എന്‍വയോണ്‍മെന്റ് പ്രിസര്‍വേഷന്‍ ഏസോസിയേഷനാണ് കോണ്‍ഗ്രസ്സിന് ആതിഥ്യം വഹിക്കുന്നത്.












Click it and Unblock the Notifications