ഹിറ്റ്ലര്‍ ഭരണത്തെ ഓര്‍മിപ്പിക്കുന്നു: ആന്റണി
കണ്ണൂര്‍: ജനങ്ങളില്‍ നിന്ന് പൂച്ചെണ്ടുകള്‍ മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പണിയല്ല ഭരണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതുമാത്രം ആഗ്രഹിക്കുന്നവര്‍ സന്യാസത്തിനുപോകുന്നതാണ് നല്ലത്.
ജനാധിപത്യസംവിധാനത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് നേരെ പലതരത്തിലുള്ള പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. ഇങ്ങനെ സര്‍ക്കാറിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ പാര്‍ട്ടിക്കാരെ വിട്ട് തല്ലിയൊതുക്കുന്ന നടപടി ഹിറ്റ്ലര്‍ ഭരണത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
മൂന്നുതവണ സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന തനിക്കെതിരെ ആയിരം പ്രാവശ്യമെങ്കിലും കരിങ്കൊടി കാണിച്ചിട്ടുണ്ട്. അത്തരം പ്രതിഷേധങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയത് ഇടതുമുന്നണിയായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും പാര്‍ട്ടിക്കാരെ ഉപയോഗിച്ച് അവരെ തല്ലിയൊതുക്കാന്‍ പറഞ്ഞിട്ടില്ല- അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട്ട് നടന്നത് പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി.












Click it and Unblock the Notifications