Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി വെട്ടിപ്പ്: ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു

കൊച്ചി: മന്ത്രിമാരായ തോമസ് ഐസക്, എം.എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ ആദായ നികുതി വെട്ടിപ്പു നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

ഇവര്‍ക്കെതിരെ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി കൊച്ചിയിലെ ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ എന്‍.കെ വിജയരാഘവനാണ് സത്യവാങ്മൂലം നല്‍കിയത്. മന്ത്രിമാര്‍ക്കും പിണറായി വിജയനും എതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കേന്ദ്രസര്‍ക്കാറിന് നേരത്തേതന്നെ പരാതി നല്‍കിയിരുന്നു.

ഈ പരാതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെനിലപാടെന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിന്മേല്‍ ഹൈക്കോടതിയില്‍ പീന്നീട് വാദം നടക്കും.

നന്ദകുമാറിന്റെ പരാതി കേന്ദ്ര പ്രത്യക്ഷനികുതി വകുപ്പിനാണ് നേരത്തേ കിട്ടിയിരുന്നത് . അതാണ് ആദായ നികുതി വകുപ്പിലേയ്ക്ക് അന്വേഷണത്തിനായി വിട്ടത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിരവധി ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ വ്യാപൃതരായിരുന്നു. അതുകൊണ്ടാണ് പെട്ടന്നുതെന്നെ അന്വേഷണം നടത്താന്‍ കഴിയാതിരുന്നതെന്ന് എന്‍. കെ വിജയരാഘവന്‍ തന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മന്ത്രിമാര്‍ക്കും പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചിട്ടള്ളത്. ഇതേക്കുറിച്ചാണ് അന്വേഷണം നടന്നുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+