കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷ ബാധ: 100പേര്‍ ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

ചാലക്കുടി: തൃശ്ശൂര്‍ ജില്ലയിലെ ആളൂരില്‍ സദ്യയില്‍ പങ്കെടുത്ത നൂറോളം പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

52പേരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലും 15പേരെ പോട്ട ധന്യ ആശുപത്രിയിലും, മൂന്നു പേരെ പോട്ട പ്രശാന്തി ആശുപത്രിയിലും ഏതാനും പേരെ കൊടകര ശാന്തി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ആളൂരില്‍ ചാതേലി തോമസിന്റെ വീട്ടില്‍ തോമസിന്റെ പിതാവ് ചതേലി വറീതിന്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന സദ്യയില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്.

വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പലരും ആശുപത്രികളിലെത്തിയത്. ശനിയാഴ്ച രാവിലെയായപ്പോള്‍ പലരുടെയും നില മെച്ചപ്പെട്ടിട്ടുണ്ട്.

കൊടകര, ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി സദ്യയ്ക്കു വിളമ്പിയ ഭക്ഷണത്തിന്റെ മാതൃക പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. തോമസിന്റെ വീട്ടില്‍ വെച്ച് കാറ്ററിംഗ് സര്‍വ്വീസുകാരാണ് ഭക്ഷണം ഒരുക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X