Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഴിവുകാലം ആസ്വദിക്കാന്‍ വീടുകള്‍

കൊച്ചി: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരും രാജകീയ സൗകര്യങ്ങളുള്ള വന്‍കിട ഹോട്ടലുകളുപേക്ഷിച്ച് മലയാളികുടുംബങ്ങളൊരുക്കുന്ന ഹോം സ്റേ സംവിധാനത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു.

ഗാര്‍ഹികാന്തരീക്ഷവും കേരള ഭക്ഷണവും ആഗ്രഹിച്ചെത്തുന്ന മിക്ക സഞ്ചാരികളും ഇങ്ങനെയുള്ള വീടുകളാണ് താമസിക്കാന്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത്.

കേരളത്തിന്റെ പല പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം സൗകര്യങ്ങളോടെ ഏറെ കുടുംബങ്ങള്‍ സഞ്ചാരികളെയും കാത്തിരിക്കുന്നു. സ്നേഹത്തോടെയുള്ള പരിചരണവും മിതമായ പണച്ചെലവുമാണ് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍.

ഇതിലൊക്കെയുപരിയായി തൊഴിലില്ലാതാവുന്ന കേരളജനതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള മനസ്ഥിതിയുണ്ടെങ്കില്‍ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെല്ലാവുന്ന ഒരു മേഖലയായി ഇതുമാറിയിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

തൊഴിലില്ലാതെ നടന്ന കാലത്ത് തുടങ്ങിയ ഈ ബിസിനസില്‍ നിന്നും മോശമല്ലാത്ത ലാഭം കിട്ടുന്നുണ്ടെന്ന് കൊച്ചിയില്‍ ഗ്രാമം ഹോം സ്റേ എന്ന സ്ഥാപനം നടത്തുന്ന ജോര്‍ജ് കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

സ്ഥാപനം തുടങ്ങുമ്പോള്‍ ടൂറിസം വകുപ്പില്‍ നിന്നും മൂന്നുമാസത്തെ പരിശീലനമാണ് ജോര്‍ജ്കുട്ടിയ്ക്ക് നല്‍കിയത്. ഇപ്പോള്‍ ജോര്‍ജ് മുഴുവന്‍ സമയവും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. താമസവും ഭക്ഷണവും നല്‍കുന്നതിനു പുറമേ പുറത്തുള്ള സ്ഥലങ്ങളിലേയ്ക്ക് പ്രത്യേക ടൂര്‍ പാക്കേജുകളും സംഘടിപ്പിക്കാറുണ്ടെന്ന് ജോര്‍ജ്.

കേരളത്തില്‍ ടൂറിസത്തിന് പ്രത്യേക കാലമില്ല. ഇപ്പോള്‍ കനത്ത മഴ പെയ്യുന്ന സമയത്തും മണ്‍സൂണ്‍ പാക്കേജുകളുമായി കേരള ടൂറിസം രംഗം സജീവമായത്തന്നെനിലനില്‍ക്കുന്നു. കാരണം മറ്റു സംസ്ഥാനങ്ങളിലെ പോലെ മഴപെയ്താല്‍ ജീവിതം താറുമാറാവുന്ന അവസ്ഥ കേരളത്തിലില്ല. നേരെമറിച്ച് മഴക്കാലത്ത് കേരളത്തിന്റെ കാലാവസ്ഥ കുറേക്കൂടി ആസ്വാദ്യവുമാകുന്നു.

അതുകൊണ്ടുന്നെ മണ്‍സൂണ്‍ കാലത്തും നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തുന്നു. ഇവരില്‍ മിക്കവരും തിരഞ്ഞെടുക്കുന്നതാകട്ടെ അവര്‍ക്കാഥിത്യമരുളി കാത്തിരിക്കുന്ന ഇത്തരം വീടുകളും.

ജോര്‍ജിന്റെ സ്ഥാപനമായ ഗ്രാമത്തില്‍ പ്രാതലിന് വെറും 20 ഡോളര്‍ മാത്രമേ ചെലവാകുന്നുള്ളുവെന്ന് ഇവിടെ താമസിക്കുന്ന നോര്‍വ്വെക്കാര്‍ ഇംഗ്വില്‍ പറയുന്നു. മാത്രമല്ല ജോര്‍ജിനൊപ്പം കൃഷിസ്ഥലങ്ങള്‍ കാണാനും മീന്‍ പിടിക്കാനും പോയതും ജോര്‍ജിന്റെ ഭാര്യ പാകം ചെയ്ത പ്രത്യേക കേരള ഭക്ഷണവുമെല്ലാം ചേര്‍ന്ന് കേരളത്തിലെ തന്റെ ദിവസങ്ങള്‍ മറക്കാന്‍ വയ്യാത്തതാക്കിയെന്ന് ഈ സഞ്ചാരി മടികൂടാതെ സമ്മതിക്കുന്നു.

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതെങ്കിലും പരമ്പരാഗതമായി ഈ ആതിഥ്യമര്യാദയുടെ പെരുമയും അതിനൊപ്പം നാടുകള്‍ കടന്നുചെല്ലുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+