സൈമണ്‍ ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി
തിരുവനന്തപുരം: നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി സൈമണ്‍ ബ്രിട്ടോയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കി.
വിദ്യാര്‍ത്ഥി രാഷ്ട്രീയ അക്രമത്തിനിരയായ ബ്രിട്ടോ നട്ടെല്ലിന് ക്ഷതമേറ്റ് ഇപ്പോഴും വീല്‍ച്ചെയറിലാണ്.
എറണാകുളം മഹാരാജാസ് കോളജില്‍ 1983 ഒക്ടോബര്‍ 14ന് അക്രമത്തില്‍ പരിക്കേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് അന്ന് എസ്എഫ്ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നത്.
പോഞ്ഞിക്കരയില്‍ ജനിച്ച ബ്രിട്ടോയുടെ പിതാവ് നിക്കോളാസ് റോഡ്രിഗ്സ് 1987ല്‍ നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
ഇഷ്യസ് ഗോണ്‍സാല്‍വ്സ് , ജയിംസ് പിന്‍ഹിറോ,, ആന്‍ഡ്രൂ ലൂയിസ്, വാട്സണ്‍ റോഡ്രിഗ്സ് എന്നിവരുടെ പേരുകളും സിപിഎം പരിഗണിച്ചെങ്കിലും അവസാനം സൈമണ്‍ ബ്രിട്ടോയ്ക്ക് നറുക്ക് വീഴുകയായിരുന്നു.












Click it and Unblock the Notifications