പേപ്പാറ വിറപ്പിച്ച കൊലകൊല്ലി ചരിഞ്ഞു
തിരുവനന്തപുരം: ആദിവാസിമേഖലയെ വിറപ്പിച്ച ഒറ്റയാന്‍ കൊലകൊല്ലി ചരിഞ്ഞു. മയക്കുവെടിവെച്ചു തളച്ച കൊലകൊല്ലിയെ മെരുക്കുന്നതിനായുള്ള പരിശീലനം നല്കി വരികയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് പെട്ടന്ന് വിറയല്‍ വന്ന് വീണ് മരിക്കുകയായിരുന്നുവെന്ന് ആനയെ പരിചരിച്ചിരുന്നവര്‍ അറിയിച്ചു. പേപ്പാറയിലുള്ള ആനക്കൊട്ടിലില്‍ കഴിഞ്ഞ 16 ദിവസമായി ആനയെ മെരുക്കാനുള്ള പരിശീലനം നല്‍കിവരികയായിരുന്നു.
രാത്രി ഏഴുമണി വരെകൊലകൊല്ലി തികച്ചും ആരോഗ്യവാനായിരുന്നു. ദഹനപ്രക്രിയക്ക് നേരത്തെ അല്‍പം പ്രശ്നമുണ്ടായിരുന്നെങ്കിലും കൊലകൊല്ലി ഊര്‍ജ്ജസ്വലനായിരുന്നു എന്നും പിന്നീടുള്ള കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും വെറ്റിനറി ഡോക്ടര്‍ ഈശ്വരന്‍ പറഞ്ഞു. നല്കാവുന്നതിന്റെ നാലിരിട്ടി ഡോസ് മയക്കുമരുന്നു കൊടുത്തിട്ടും മയങ്ങാത്ത ആനയ്ക്ക് പിന്നീറ്റെന്ത് സംഭവിച്ചു എന്നറിയില്ലെന്ന് അദ്ദേഹം പറയുന്നു.
ഡോ.ഈശ്വരന്റെ സാന്നിദ്ധ്യത്തില്‍ ശനിയാഴ്ച്ച രാവിലെ പോസ്റ് മോര്‍ട്ടം നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ ആളുകള്‍ക്ക് ലന്‍ ശല്യമായതിനെത്തുടര്‍ന്നാണ് ആനയെ പിടികൂടിയതെങ്കിലും ഇപ്പോള്‍ ആന ചരിഞ്ഞ സംഭവവം വനംവകുപ്പിന് തലവേദനയാകാനാണ് സാധ്യത.












Click it and Unblock the Notifications