കാസര്‍കോട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് രണ്ട് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.
മാച്ചിപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിനടുത്താണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ കൃഷ്ണപ്രിയ(11), ഗ്രീന(10) എന്നിവര്‍ മുങ്ങിമരിച്ചത്.
മാച്ചിപ്പുറത്തെ കൃഷ്ണന്‍ നായരുടെ മകളാണ് കൃഷ്ണപ്രിയ. കൃഷ്ണന്‍ നായരുടെ ബന്ധുവായ ചേരിപ്പാടിയിലെ മാധവന്‍ നായരുടെ മകളാണ് ഗ്രീന.
കൃഷ്ണപ്രിയ തെക്കില്‍ ഗവണ്‍മെന്റ് സ്കൂളില്‍ ഏഴാം ക്ലാസ്സിലും ഗ്രീന മുന്നാട് യു.പി സ്കൂളില്‍ ആറാംക്ലാസ്സിലും പഠിക്കുന്നു.
ഇവരുടെ ഇളയച്ഛനായ വിനുവിന്റെ വീട്ടുപറമ്പില്‍ തേങ്ങ മുളപ്പിക്കാനിട്ടിരുന്ന വലിയ ജലസംഭരണിയില്‍ കുളിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
മൃതദേഹങ്ങള്‍ കാസര്‍കോഡ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications