പി.ജെ ജോസഫിനെ കരിങ്കൊടി കാണിച്ചു
തൊടുപുഴ: തൊടുപുഴയില്‍ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നീര്‍ത്തട പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ആലക്കോട് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം. എന്‍ ഗോപി, ബ്ലോക്ക് പ്രസിഡന്റ് ടോണികുര്യാക്കോസ്, കെഎസ് യു സംസ്ഥാന സെക്രട്ടറി ഡീന്‍ കുര്യാക്കോസ്, ജില്ലാ സെക്രട്ടറി ജിയോ മാത്യു എന്നിവരുള്‍പ്പെടെ പതിനൊന്നോളം പ്രവര്‍ത്തകരെ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ തൊടുപുഴ പൊലീസ് അറസ്റുചെയ്തു.












Click it and Unblock the Notifications