കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം: 10 പേര്‍ മരിച്ചു
ബീജിംഗ്: കിഴക്കന്‍ ചൈനയിലെ അന്‍ഹൂയി പ്രവിശ്യയില്‍ ഒരു കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 10പേര്‍ കൊല്ലപ്പെടുകയും 26പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അന്‍ഹൂയിയിലെ ഡാംഗ്ടു പ്രദേശത്തെ ഡുനാന്‍ കെമിക്കല്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. അപകട സമയത്ത് എത്രതൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല.
സ്ഫോടനത്തെത്തുടര്‍ന്ന് രണ്ടുനിലയുള്ള പണിശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വിവിധ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ഥലമായതിനാല്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നേക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുനേരിടുകയാണ്.
സ്ഫോടനകാരണം എന്താണെന്ന് അറിവായിട്ടില്ല. ഖനനത്തിനാവശ്യമായ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്ലാന്റാണിത്.












Click it and Unblock the Notifications