Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ നാവികയുദ്ധം: 24 പേര്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയുട വടക്കുപടിഞ്ഞാറന്‍ തീരത്ത് നാവിക സേനയും തമിഴ് പുലികളും തമ്മില്‍ കടലില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ ചുരുങ്ങിയത് 24പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

11 ബോട്ടുകളിലായെത്തിയ തമിഴ് പുലികള്‍ മാന്നാറിനടുത്ത് ഇന്ത്യ-ശ്രീലങ്ക സമുദ്രാതിര്‍ത്തിയില്‍ റോന്തു ചുറ്റുകയായിരുന്ന നാവികസേനാ വാഹനത്തിനുനേരെ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ നാവികസേനാംഗങ്ങള്‍ പുലികളുടെ എട്ട് സമുദ്ര വാഹനങ്ങള്‍ തകര്‍ക്കുകയും 20 പേരെ കൊല്ലുകയുമായിരുന്നു. യുദ്ധത്തില്‍ നാല് നാവികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും മുന്ന് ബോട്ടുകള്‍ നശിക്കുകയും ചെയ്തിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൂണ്‍ പതിനഞ്ചിന് അനുരാധപുരയില്‍ ബസ്സില്‍ സ്ഫോടനം നടത്തി 64പേരെ മരണത്തിനിരയാക്കിയ എല്‍ ടിടിഇ ആക്രമണത്തിനെതിരെ ശ്രീലങ്കന്‍ സേനയുടെ ആക്രമണം തുടരുകയാണ്.

ഇതിനിടയില്‍ മാന്നാറിനടുത്തുതന്നെയുള്ള പെസലായ് പൊലീസ് സ്റേഷനില്‍ ബോംബാക്രമണം നടത്തിയ പുലികള്‍ക്കുനേരെ സുരക്ഷാ ഭടന്മാരും ആക്രമണം നടത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ 30പേര്‍ക്ക് പരുക്കേറ്റതായി എല്‍ ടിടിഇ അനുഭാവമുള്ള വെബ്സൈറ്റായ തമിഴ്നെറ്റ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുപതില്‍ കുറവാളുകള്‍ക്കുമാത്രമേ പരുക്കേറ്റിട്ടുള്ളുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

കൂടാതെ നെഗോംബോ ജില്ലയിലെ തീരപ്രദേശത്ത് മറ്റൊരുവന്‍ സ്ഫോടനം നടന്നിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തീരത്തുനിന്ന് രണ്ടുപേരെ അറസ്റുചെയ്തിട്ടുണ്ട്. പിടിയിലായ ഉടന്‍ സയനൈഡ് കഴിച്ച ഇവരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+