മദനിയുടെ ചികിത്സ: നഴ്സുമാര്‍ക്ക് എതിര്‍പ്പ്
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതില്‍ നഴ്സുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്‍വിക്ട് വാര്‍ഡിലാണ് മദനിയെ ചികിത്സിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
മദനിയ്ക്ക് പങ്കുണ്ടെന്ന് പറയപ്പെടുന്ന 1998ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയില്‍ മെഡിക്കല്‍ കോളേജ് മുറ്റത്തുണ്ടായ സ്ഫോടനത്തില്‍ രണ്ട് നഴ്സുമാര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇതാണ് നഴ്സുമാരുടെ നിസ്സഹകരണത്തിനുകാരണം.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മദ്നിക്ക് വദഗ്ദ്ധചികിത്സ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications