പാസ്പോര്‍ട്ട്: പൊലീസ് പരിശോധന നിര്‍ത്തുന്നതില്‍ പ്രതിഷേധം
ദില്ലി: പാസ്പോര്‍ട്ട് ലഭിക്കുന്നതിന് പൊലീസിന്റെ പരിശോധന വേണ്ടെന്ന വിദേശകാര്യ വകുപ്പിന്റെ നിലപാടിനെതിരെ ആഭ്യന്തര സുരക്ഷാ വിഭാഗം രംഗത്തെത്തി.
പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുന്ന അപേക്ഷകന്റെ താമസസ്ഥലം പൊലീസ് പരിശോധിക്കുന്നത് ഒഴിവാക്കാന്‍ വിദേശകാര്യവകുപ്പ് തീരുമാനിച്ചിരുന്നു.
പൊലീസ് സേനയില്‍ അഴിമതിവര്‍ദ്ധിക്കുമെന്നും പാസ്പോര്‍ട് ലഭിക്കാന്‍ കാലതാമസം വരുമെന്നും പറഞ്ഞാണ് വിദേശകാര്യ വകുപ്പ് ഇത് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ സുരക്ഷാ വിഭാഗം വിദേശകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണ്.
ഇങ്ങനെയൊരിളവുനല്‍കിയാല്‍ പല ആളുകളും അത് ദുരുപയോഗം ചെയ്യുമെന്നും അത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കാനിടയുണ്ടെന്നും അവര്‍ പറയുന്നു.
കൂടാതെ ഇത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വളമാകുമെന്നും സുരക്ഷാവിഭാഗം മുന്നറിയിപ്പുനല്‍കുന്നു.












Click it and Unblock the Notifications