Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ബിഫാം കോളജുകള്‍ പ്രവേശനപരീക്ഷ നടത്താനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വാശ്രയകോളേജ് ബില്‍ ജൂണ്‍ 22ന് നിയമസഭിയല്‍ അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ ചില സ്വാശ്രയ ബി-ഫാം കോളേജുകള്‍ സ്വന്തമായി പ്രവേശനപരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നു.

സ്ഥാപനങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തുന്നതിനു വേണ്ടിയാണ് ഇവര്‍ പരീക്ഷനടത്താനൊരുങ്ങുന്നത്.

മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് സ്വകാര്യമാനേജ് മെന്റുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റില്‍ നിന്നും പ്രവേശനം നടത്താന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ റാങ്ക് ലിസ്റില്‍ നിന്നും പ്രവേശനം നടത്തണമെന്നുമുള്ള വ്യവസ്ഥ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേയാണ് ഇവയില്‍ പല സ്ഥാപനങ്ങളും പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞിരുന്നു.

സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതിനുശേഷവും ഈ സ്ഥാപനങ്ങള്‍ സ്വന്തമായി പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പ് തുടരുകയാണ്. മിക്ക സ്ഥാപനങ്ങളിലും ബി-ഫാം കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 22ആണ്.

ബിഫാം കോളജുകള്‍ക്കുപുറമേ ചില സ്വാശ്രയ മെഡിക്കല്‍ കോളജുകളും എന്‍ജിനീയറിംഗ് കോളജുകളും ഇതേതരത്തില്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നതായും ആരോപണങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+