Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്ക കോള കമ്പനി മാനേജര്‍ ജാമ്യമെടുത്തു

പാലക്കാട്: ജലസ്രോതസ്സുകള്‍ മലിനമാക്കിയെന്നാരോപിച്ച് സ്വാകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പ്ലാച്ചിമട കൊക്കകോള പ്ലാന്റ് ജനറല്‍ മാനേജര്‍ പി.ജനാര്‍ദ്ദന്‍ ജാമ്യമെടുത്തു.

നല്ലേപ്പിള്ളി സ്വേദേശി ഗോകുല്‍ പ്രസാദാണ് 2005 ഒക്ടോബര്‍ മൂന്നിന് ചീഫ് ജൂഡീഷ്യല്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

കോള കമ്പനി വളമാണെന്നു പറഞ്ഞ് കാഡ്മിയം അടങ്ങിയ ഖരമാലിന്യം നല്‍കിയെന്നും ഇതുപയോഗിച്ചതുമൂലം പ്ലാച്ചിമടയിലേയും പരിസരപ്രദേശങ്ങളിലെയും ജലസ്രോതസ്സുകള്‍ മലിനമായെന്നുമാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് 2006 ഏപ്രില്‍ ആറിന് ഗോകുലിനെ കോടതി വിസ്തരിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ ശനിയാഴ്ച ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് മൂന്നാം പ്രതിയായ പ്ലാന്റ് മാനേജര്‍ കോടതിയില്‍ ഹാജരായത്.

രണ്ട് വ്യക്തികളുടെ ഉത്തരവാദിത്തത്തിലാണ് കേസിലെ മൂന്നാം പ്രതിയായ മാനേജര്‍ക്ക് ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ കൊക്കക്കോള കമ്പനി മുന്‍ പ്രസിഡന്റ് സജീവ് ഗുപ്ത, രണ്ടാം പ്രതിയായ സീനിയര്‍ വൈസ് പ്രസിഡന്റ് വിനീത് കമല്‍ കപില എന്നിവര്‍ക്കു വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി.

കേസുമായി ബന്ധപ്പെട്ട് പ്ലാച്ചിമട പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി, സമര സമിതി നേതാക്കളായ മയിലമ്മ, വിളയോടി വേണുഗോപാല്‍ എന്നിവരെ സാക്ഷികളായി കോടതി മുമ്പേതന്നെ വിസ്തിരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+