Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിന്‍സിപ്പലിനും 6 ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍

കൊച്ചി: പ്രവേശനപ്പരീക്ഷാ റാങ്ക് ലിസ്റില്‍പ്പെടാത്ത വിദ്യാര്‍ത്ഥിനി ബിടെക് കോഴ്സില്‍ പഠിക്കാനും പരീക്ഷ എഴുതാനുമിടയായ സംഭവം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.പി.ടി രാജന്‍ നമ്പ്യാര്‍ക്കും ആറ് ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍.

സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് അസിസ്റന്റ് രജിസ്ട്രാര്‍ സി.വി ശ്രീദേവി അന്തര്‍ജനം, സെക്ഷന്‍ ഓഫീസര്‍ വി.ഷീല, അസിസ്റന്റ് ബി.കെ.ബിജോയ്, സെക്യൂരിറ്റി ഗാര്‍ഡ് എം.കെ.വേണുഗോപാല്‍ എന്നിവരെയാണ് പ്രിന്‍സിപ്പലിനൊപ്പം അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തത്.

സര്‍വ്വകലാശാലയില്‍ നടക്കുന്ന എല്ലാ കോഴ്സുകളിലും പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും വിശദവിവരങ്ങള്‍ പത്തു ദിവസത്തിനകം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഐ ആര്‍ എ എ വിഭാഗത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ ബി.ടെക് പഠനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിന്‍ഡിക്കേറ്റിന്റെ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് വൈസ് ചാന്‍സലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപിടി സ്വീകരിച്ചതെന്ന് സര്‍വ്വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിനി ബിടെക് കോഴ്സിന് പഠിച്ച് പരീക്ഷ എഴുതിയതും അതിനിടയാക്കിയ സാഹചര്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് 24നു ചേരുന്ന സിന്‍ഡിക്കേറ്റ് പരിഗണിക്കും. കമ്മിറ്റി തിങ്കളാഴ്ചയും തെളിവെടുപ്പു തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+