Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിയുമൊത്ത് വേദി പങ്കിട്ട പ്രശ്നം: ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: വിദേശ കറന്‍സി കള്ളക്കടത്തു നടത്തിയ കേസിലെ പ്രതിയുമൊത്ത് ആഭ്യന്തരമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊതുവേദി പങ്കിട്ട സംഭവത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂം അസിസ്റന്റ് കമ്മിഷണറെ സ്ഥലം മാറ്റി.

ദക്ഷിണമേഖലാ ഐജി അരുണ്‍ കുമാര്‍ സിന്‍ഹയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനാണ് കണ്‍ട്രോള്‍ റൂം എ സി ഇ ഷെരീഫുദ്ദീനെ സ്ഥലംമാറ്റിയത്.

വെള്ളിയാഴ്ച വൈകീട്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ സിറ്റി പൊലീസിന്റെ മൈത്രി പരിപാടിയോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കോടിയേരി ബാലകൃഷ്ണനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കള്ളക്കടത്തുകേസിലെ പ്രതി ജെ. എസ് പ്രകാശുമൊത്ത് വേദി പങ്കിട്ടത്. പദ്ധതി നടപ്പാക്കുന്നതിന് സഹായമായി കണ്ണട വ്യാപാരിയായ പ്രകാശ് ട്രാഫിക് പൊലീസുകാര്‍ക്കായി 350 സണ്‍ ഗ്ലാസ്സുകള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു.

പ്രകാശിന്റെ ഈ പ്രവൃത്തിയെ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്ത എഡിജിപി രാജന്‍ മധേക്കര്‍ ദക്ഷിണമേഖലാ ഐജി അരുണ്‍ കുമാര്‍ സിന്‍ഹ, സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം എന്നിവര്‍ പ്രശിംസിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഡിഐജിയോട് ആവശ്യപ്പെട്ടിരുന്നു -മന്ത്രി പറഞ്ഞു. ഐജി അരുണ്‍ കുമാര്‍ സിന്‍ഹ ശനിയാഴ്ച തന്നെ ഡിജിപിയ്ക് റിപ്പോര്‍ട്ട് നല്‍കി.

ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സംഭവം പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്നും ഇതിനുപിന്നില്‍ പൊലീസ് ഉദ്യേഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിനെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം അസിസ്റന്റ് കമ്മിഷണറെ സ്ഥലം മാറ്റാന്‍ മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്‍കിയത്. 2003ലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ 17ലക്ഷത്തിന്റെ അമേരിക്കന്‍ ഡോളറുമായെത്തിയ ജെ. എസ് പ്രകാശിനെ റവന്യു ഇന്റലിജന്റ്സ് അധികൃതര്‍ അറസ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+