Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യമേഖലയില്‍ പട്ടികജാതിക്കാര്‍ക്ക് അവസരം നല്‍കണം: ആന്റണി

തിരുവനന്തപുരം: സ്വകാര്യമേഖലയില്‍ പട്ടികജാതിക്കാര്‍ക്കും അവസരം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

സര്‍ക്കാര്‍ സര്‍വ്വീസിലേതുപോലെ തന്നെ എല്ലാ മേഖലയിലും പിന്നോക്കക്കാര്‍ക്ക് അവസരം ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന 65ാം അയ്യങ്കാളി ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

പിന്നോക്കക്കാരുടെ ഉന്നമനത്തിനായാണ് ഇന്ത്യയില്‍ സംവരണനിയമം കൊണ്ടുവന്നത്. എന്നാല്‍ വളരെക്കാലം സര്‍ക്കാര്‍മേഖലയില്‍ ഇവര്‍ക്ക് സംവരണംനല്‍കാന്‍ കഴിയില്ല.

ഇന്ന് സ്വകാര്യമേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അതിനാല്‍ പിന്നോക്കക്കാര്‍ക്ക് ഈ മേഖലയില്‍ ന്യായമായ അവസരങ്ങള്‍ നല്‍കണം. രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന അടിയന്തിരാവശ്യങ്ങളില്‍ ഒന്നാണിത്- അദ്ദേഹം അഭിപ്രായപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+