Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് ഒരു പണിയുമില്ലാത്ത മുഖ്യമന്ത്രി: ദീപ്തി

തിരുവനന്തപുരം: ഒരു മാസത്തെ ഭരണംകൊണ്ട് ഇടതുമുന്നണിയുടെ സ്റാലിനിസ്റ് സമീപനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

ഇടതുമുന്നണിയുടെ സെല്‍ഭരണവും അരാജകത്വവും തന്നെയാണ് വി.എസ് സര്‍ക്കാറിന്റെയും മുഖമുദ്രയെന്നും ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിക്കുമെന്നും ദീപ്തി വ്യക്തമാക്കി.

പണിയൊന്നുംചെയ്യാനില്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും വി.എസ്. എന്നാല്‍ അധികാരം മുഴുവന്‍ തന്റെ കയ്യിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പീഡിപ്പിക്കുകയാണ് മുഖ്യമന്ത്രി.

സര്‍ക്കാറിന്റെ പിടിപ്പുകേടിനെതിരെ പ്രതീകാത്മകാമായി പ്രതിഷേധിക്കുന്നവരെ സിപിഎം ഗുണ്ടകളെ വിട്ട് മര്‍ദിപ്പിക്കുന്നു. കോഴിക്കോട് സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണം ന്യായമായിരിക്കുമെന്നാണ് വിശ്വാസം- അവര്‍ പറഞ്ഞു.

അഴിമതിക്കെതിരെ നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഏറ്റവും വലിയ അഴിമതിക്കാരനെയാണ് പിന്തുണയ്ക്കുന്നത്. സ്മാര്‍ട് സിറ്റി കേരളത്തില്‍ നിന്നെവിടേയ്ക്കെങ്കിലും പോയ്ക്കോട്ടെയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ തൊഴില്‍ രഹിതരായ യുവജനങ്ങളെ വെല്ലുവിളിക്കുകയാണ് അദ്ദേഹം-ദീപ്തി ആരോപിച്ചു.

ഭരണത്തിനെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് കെ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അത് തടയാല്‍ ഡിഎഫ് ഐ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മണക്കാട് സുരേഷും അരുണ്‍രാജും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+