കൃഷ്ണ മൃഗവേട്ട: സല്‍മാനെതിരെ കുറ്റപത്രം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ഹിന്ദിസിനിമാ താരം സല്‍മാന്‍ ഖാന് പുതിയൊരു കേസില്‍ കൂടി കുറ്റപത്രം ലഭിച്ചു.ജോധ്പൂരിലെ കങ്കണി ഗ്രാമത്തില്‍ നിന്ന് പത്തുവര്‍ഷം മുമ്പ് 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിനാണ് സല്‍മാന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
സേയ്ഫ് അലി ഖാന്‍, നീലം, താബു, സോണാലി ബേന്ദ്രേ എന്നിവര്‍ക്കെതിരേയും കോടതി കുറ്റപത്രം നല്കിയിട്ടുണ്ട്.
വന്യജീവി നിയമത്തില്‍ സംരക്ഷിത മൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനുള്ള 51ാം വകുപ്പ് പ്രകാരം സല്‍മാന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും മറ്റുമൂന്നുപേര്‍ക്ക് പ്രേരണാകുറ്റത്തിനുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഭവാദില്‍ മാന്‍ വേട്ട നടത്തിയതിന് ഒരുവര്‍ഷം തടവും ഘോദാ പുല്‍മേട്ടില്‍ നിന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് അഞ്ചുവര്‍ഷം തടവും സല്‍മാന് ജോധ്പൂര്‍ ജില്ലാ കോടതി വിധിച്ചിരുന്നു.












Click it and Unblock the Notifications