Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ പ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ഇന്ത്യയുടെ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രിമന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.

യുഎന്‍ മേധാവികളുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ തിരഞ്ഞെടുപ്പു നടത്തുന്ന കാര്യം ഉറപ്പാക്കുക, അംഗരാജ്യങ്ങളുടെ പിന്തുണനേടുന്നതിനുള്ള നടപിടികള്‍ എന്നിവയായിരിക്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങള്‍.

ഞായറാഴ്ച രാത്രിയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ശശി തരൂര്‍ ഇന്ത്യയിലെത്തിയത്. പ്രധാന മന്ത്രിയെക്കൂടാതെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും തരൂര്‍ ചര്‍ച്ച നടത്തും.

ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ജൂലൈയില്‍ത്തന്നെയാരംഭിക്കും. 2007 ജനുവരിയിലായിരിക്കും പുതിയ സെക്രട്ടറി ജനറല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുവെന്ന പാക്കിസ്ഥാന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. മത്സരത്തില്‍ യോഗ്യതയും കഴിവുമായിരിക്കണം മാനദണ്ഡമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+