മദനിയെ വിധഗ്ദ്ധസംഘം പരിശോധിച്ചു
കോയമ്പത്തൂര്‍: ബോംബ്സ്ഫോടന കേസിലെ വിചാരണത്തടവുകാരനായി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ചു.
ഒന്‍പത് ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് സെന്‍ട്രല്‍ ജയിലിലെത്തി മദനിയെ പരിശോധിച്ചത്.കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരും ചെന്നൈയില്‍ നിന്നുള്ള നാല് കൃത്രിമാവയവ വിദഗ്്ധരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മദനിക്ക് ലഭ്യമാക്കേണ്ട ചികിത്സയെ കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുക്കുക.
മദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അന്നത്തെ തമിഴ്നാട് സര്‍ക്കാര്‍ അതിനു വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല.
മദനിക്ക് ചികിത്സ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടപെടലാണ് മദനിക്ക് ചികിത്സക്കുള്ള വഴിയൊരുക്കിയത്.
അതിനിടെ തമിഴ്നാട്ടില്‍ കരുണാനിധി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും മദനിക്ക് തുണയായി.
കരുണാനിധിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ചികിത്സ ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായത്.












Click it and Unblock the Notifications