Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ബില്‍: സാമൂഹിക നീതി ഉറപ്പാക്കും

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ മെറിറ്റും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന തരത്തിലുള്ള സ്വാശ്രയ വിദ്യാഭ്യാസ ബില്ലായിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബില്‍ ജൂണ്‍ 22ന് നിയമസഭയില്‍ അവതരിപ്പിക്കും.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്വാശ്രയ മേഖലയില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാക്കും. സംസ്ഥാനത്തെ സര്‍വ്വകാലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍പങ്കെടുത്തശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നതിനുപകരം കേരളത്തില്‍ വിദ്യാഭ്യാസത്തിന് അവസരമുണ്ടാക്കും എന്നു പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വാശ്രയകോളേജുകള്‍ തുടങ്ങിയത്. രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരുസര്‍ക്കാര്‍ കോളേജ് എന്നുപറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം നഷ്ടപ്പെട്ടശേഷം മാനേജ്മെന്റുകള്‍ വഞ്ചിച്ചു എന്നാണ് പറഞ്ഞത്. വഞ്ചന തിരുത്തി ജനങ്ങളെ സംരക്ഷിക്കുന്നതാണ് സര്‍ക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ നയം നടപ്പാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കുന്നതിനായി സര്‍വ്വകലാശാലാ നിയമം പൊളിച്ചെഴുതേണ്ടതില്ലെന്നും നിലവിലുള്ള നിയമത്തിനുള്ളില്‍ത്തന്നെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും വൈസ് ചാന്‍സലര്‍മാര്‍ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളായി കേരളം വളരെ പിന്നോക്കമാണെന്നും ഈ സ്ഥിതി മെച്ചപ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസ മന്ത്രി എം. എ ബേബി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിയാനുള്ള പദ്ധതികള്‍ ഓരോ സര്‍വ്വകലാശാലയും ആവിഷ്കരിച്ചു നടപ്പാക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. എം.കെ രാമചന്ദ്രന്‍, ജാന്‍സി ജയിംസ്, സയ്യിദ് ഇക്ബാല്‍ ഹസ്നൈന്‍, പി.കെ അബ്ദുള്‍ അസീസ്, കെ.എസ് രാധാകൃഷ്ണന്‍, ഡോ. മോഹനചന്ദ്രന്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.ജെ തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+