കൊച്ചി തുറമുഖത്ത് തീപിടുത്തമുണ്ടായി
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് തിങ്കളാഴ്ച രാവിലെ തീപിടുത്തമുണ്ടായി. എറണാകുളം വാര്‍ഫിലെ ക്യൂ-10 ബര്‍ത്തില്‍ എഫ് എ സിടിയുടെ അധീനതയിലുള്ള ഗന്ധകം ഇറക്കുന്ന കണ്‍വയര്‍ ബല്‍റ്റിലാണ് രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്.
തീപിടുത്തമുണ്ടായ ഉടന്‍തന്നെ തുറമുഖ വകുപ്പിന്റെ രണ്ട് അിശമന വിഭാഗങ്ങള്‍ എത്തി തീയണയ്ക്കുകയായിരുന്നു. കപ്പലില്‍ നിന്നും കണ്‍വയര്‍ ബെല്‍റ്റിലൂടെ ഗന്ധകം ഇറക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.
മറ്റ് തൊഴിലാളികല്‍ ബഹളമുണ്ടാക്കിയപ്പോഴാണ് സംഭവം അധികൃതര്‍ അറിഞ്ഞത്. ഉടന്‍ തന്നെ അിശമന സേന സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ ഗന്ധകം ഇറക്കുന്നതിനുള്ള സുരക്ഷാപാളികളെക്കുറിച്ച് ആശങ്കയുണ്ടായിരിക്കുകയാണ്.
തുറമുഖത്തെ വിവിധ കപ്പലുകളിലും ഗോഡൗണുകളിലുമായി ഒരു ലക്ഷം ടണ്‍ ഗന്ധകമാണ് ഇപ്പോള്‍ സ്റോക്കുള്ളത്. ഇനിയും വലിയൊരു അിബാധയുണ്ടായാല്‍ കൊച്ചിതുറമുഖത്തെത്തന്നെ ഇല്ലാതാക്കാന്‍ അതിന് കഴിയുമെന്ന് വിധഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ജൂണ്‍ 10ശനിയാഴ്ച ഇതേ സ്ഥലത്തുതന്നെ യുണ്ടായ മറ്റൊരു തീപിടുത്തത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications