സ്വാതന്ത്രസമരസേനാനി രത്നകലാ എസ് മേനോന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്യ്ര സമര സേനാനിയും സാമുഹ്യപ്രവര്‍ത്തകയുമായ രത്നകലാ എസ് മേനോന്‍ (85) അന്തരിച്ചു. ചെറുപറമ്പത്ത് പരേതനായ സി.എസ് മേനോന്റെ ഭാര്യയാണ്.
മഹാരാജാസ് കോളജില്‍ നിന്നും ബിരുദം നേടിയ രത്നകല ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. 1991വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.
റെഡ് ക്രോസ് പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിരുന്ന രത്നകല ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. 1961മുതല്‍ 67വരെ എറണാകുളം നഗരസഭാ കൗണ്‍സിലറായിരുന്നു.
പത്തുവര്‍ഷത്തോളം എറണാകുളം വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പദവി വഹിച്ചിരുന്ന ഇവര്‍ കുറേനാള്‍ ഭര്‍ത്താവിനോടൊപ്പം ശ്രീലങ്കയിലായിരുന്നു. അവിടെ പ്രജാപതി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.
മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഡിസിസി ട്രഷറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇന്ത്യമുഴുവന്‍ ശ്രദ്ധനേടിയ എറണാകുളത്തെ കുടുംബാസൂത്രണ മേളയുടെ മുഖ്യസംഘാടകയായിരുന്നു. പലമേഖലകളില്‍ നിന്നും നിരവധി അവാര്‍ഡുകള്‍ ലഭിച്ച ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.












Click it and Unblock the Notifications