പാലക്കാട് ആലുക്കാസില്‍ മോഷണം
പാലക്കാട്: ആലുക്കാസിന്റെ പാലക്കാട് ടി.ബി റോഡിലുള്ള ഷോറൂമില്‍ മോഷണം നടന്നു.
ഏകദേശം 1.6കോടിരൂപവിലവരുന്ന 20കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.
ഞായറാഴ്ചത്തെ അവധികഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഷോറും തുറന്ന ശേഷമാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കെട്ടിടത്തിനുപിന്നിലുള്ള എയര്‍ കണ്ടീഷന്റെ വാതില്‍ വഴിയായിരിക്കും മോഷ്ടാക്കള്‍ അകത്തുകടന്നതെന്നാണ് സംശയം.
കവര്‍ച്ച നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications