Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവുമൂലം ലഭിക്കുന്ന അധികനികുതി സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കില്ലെന്നും വിലകുറയ്ക്കുന്നതിനായി എത്രയും പെട്ടന്ന് കേന്ദ്രത്തിനോടാവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ ക്രമാതീതമായ വിലവര്‍ദ്ധനവുമൂലം ഗതാഗതമേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവുമൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന വിഷമതകളും ചൂണ്ടിക്കാണിച്ചുകൊണ്ട് പി ജയരാജന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറച്ച് വിലവര്‍ദ്ധനയെ നേരിട്ടതുപോലെയുള്ള നടപടി കേരളം കൈക്കൊള്ളില്ല. ഇന്ധനവില കുറയ്ക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. എത്രയും വേഗം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ചനടത്തുമെന്നും വി.എസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+