തലസ്ഥാന വികസനത്തിന് പുതിയ വകുപ്പ്
തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികളുടെ നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
വര്‍ക്കല കഹാര്‍, കാര്‍ത്തികേയന്‍, എം.എ വാഹിദ് എന്നീ എം എല്‍എമാരുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിപറയുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി 28.40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നഗര വികസനത്തിനായി മാസ്റര്‍ പ്ലാന്‍ തയ്യാറാക്കും-വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications