മൈത്രി അഴിമതി: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെ മാറ്റി നിര്‍ത്തി മൈത്രി അഴിമതി അന്വേഷിക്കണമെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ മൈത്രി അഴിമതിക്കേസില്‍ അടിയന്തിരപ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി തേടി. സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെയും പി.ജെ ജോസഫിന്റെയും മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല.
ഈ വിഷയത്തിന്‍മേല്‍ അന്വേഷണം നടത്തിയ ഏഴു സമിതികളും ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. എന്നാല്‍ കേസില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും കഴിഞ്ഞ സര്‍ക്കാര്‍ തെളിവുകള്‍ ലഭിച്ചിട്ടും എന്താണ് നടപിടിയെടുക്കാതിരുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ 15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ജോസഫിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.












Click it and Unblock the Notifications