കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ കാര്‍ഡ്: പുനര്‍ സര്‍വ്വേ നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണത്തിന് തയ്യാറാക്കിയ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയില്‍ അപാകതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിനായി ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരുടെ പട്ടിക തയ്യാറാക്കുന്നതിന് പുതിയ സര്‍വ്വേ നടത്തുമെന്നും ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകായായിരുന്നു അദ്ദേഹം.

കേരളത്തിനുള്ള ഗോതമ്പു വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ മാറ്റം വരുത്തുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും ഇതിനായി കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.

മണ്ണെണ്ണ റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് നടപടിയെടുക്കും. കൂടുതല്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ഇതുവഴി വിതരണം ചെയ്യുന്ന വസ്തുക്കളുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും- മന്ത്രി അറിയിച്ചു.

വരുന്ന ഓണക്കാലത്ത് റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെല്ലാം സര്‍ക്കാര്‍ വകയായി സൗജന്യ ഓണം കിറ്റുകള്‍ നല്‍കും. ആദിവാസി മേഖല , തീരദേശം എന്നിവിടങ്ങളിലെ ദരിദ്രരായ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X