കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കേസ്: ചോദ്യം ചെയ്യല്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: രാഹുല്‍ മഹാജനെതിരായ മയക്കുമരുന്നു കേസില്‍ അപ്പോളോ ആശുപത്രി ഡോക്ടര്‍മാരെ ചോദ്യംചെയ്യുന്ന നടപടി തുടരുന്നു.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച അപ്പോളോയിലെ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചാണക്യപുരി സ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

പൊലീസിനെ അകറ്റി നിര്‍ത്തുന്നതിനുവേണ്ടിയാണോ രാഹുലിനെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയതെന്നതായിരിക്കും പ്രധാനമായും ഇവര്‍ക്കുമുന്നിലുയരുന്ന ചോദ്യം.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ചോദ്യം ചെയ്യലിലെല്ലാം ആശുപത്രിരേഖകളില്‍ കൃത്രിമം കാണിച്ചതുസംബന്ധിച്ച ചോദ്യങ്ങളാണ് പൊലീസ് ഉന്നയിച്ചത്.

ആശുപത്രി മേധാവി പ്രതാപ് റെഡ്ഢിയെയും സഹായി രാജി ചന്ദുവിനെയും വ്യാഴാഴ്ച ചോദ്യം ചെയ്യും.

ഇതിനിടയില്‍ കേസിലുള്‍പ്പെട്ട കാശ്മീരിയുവാവ് സഹീല്‍ സാരുവിന് പ്രത്യേക കോടതി ജാമ്യമനുവദിച്ചു. രണ്ടുലക്ഷം രൂപ ജാമ്യത്തുകയും തത്തുല്യമായ ആള്‍ ജാമ്യവുമാണ് കോടതിവ്യവസ്ഥ ചെയ്തത്.

ദില്ലി വിട്ടു പുറത്തുപോകരുതെന്നും കോടതി സഹീലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X