മദനിയുടെ ആരോഗ്യ റിപ്പോര്‍ട്ട് ചെന്നൈയ്ക്കയച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യം സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ചെന്നൈയിലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചതായി കോയമ്പത്തൂര്‍ മെഡിക്കല്‍ക്കോളേജ് മേധാവി ഡോ. കലാനിധി അറിയിച്ചു.
തിങ്കളാഴ്ചയാണ് 9ഡോക്ടര്‍മാരടങ്ങിയ വിധഗ്ദ്ധസംഘം ജയിലിലെത്തി മദനിയെ പരിശോധിച്ചത്.
സംഘത്തില്‍ ചെന്നൈയില്‍നിന്നും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദ ഡോക്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മദനിയുടെ ചികിത്സയുടെ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും ഡോ. കലാനിധി അറിയിച്ചു.












Click it and Unblock the Notifications