ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കൃഷ്ണനഗര്‍: പശ്ചിമ ബംഗാളിലെ മാവോയിസ്റ് ശക്തികേന്ദ്രമായ നാദിയ ജില്ലയില്‍ തിങ്കളാഴ്ച രാത്രി മൂന്നു സിപിഎം പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ചാന്ദ് പൂര്‍ ഗ്രാമത്തില്‍ രണ്ടു പേരും ചര്‍മ പുകാര്‍ ഗ്രാമത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
ഉത്തം സര്‍ദാര്‍(40), സ്വപന്‍ സര്‍ദാര്‍(32), എന്നിവരാണ് ചാന്ദ്പുരില്‍ കൊല്ലപ്പെട്ടത്. പി. മുഹമ്മദ് (50)എന്ന പ്രവര്‍ത്തകനാണ് ചര്‍മ പുകാറില്‍ കൊല്ലപ്പെട്ടത്.
സ്വന്തം വസതികള്‍ക്കുമുന്നില്‍ വെച്ചാണ് മൂവര്‍ക്കും നേരെ ആക്രമണമുണ്ടായത്. മാവോയിസ്റുകളാണ് കൊലയ്ക്കുപിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications