നിലപാട് മുഖ്യമന്ത്രിയുടെ മറുപടിയ്ക്കുശേഷം: മുരളീധരന്‍
കോട്ടയം: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരായ മൈത്രി അഴിമതി ആരോപണത്തില്‍ യു ഡിഎഫ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കുചേരില്ലെന്ന് ഡിഐസി(കെ) പ്രസിഡന്റ് കെ.മുരളീധരന്‍.
ഭവന നിര്‍മ്മാണ ബോര്‍ഡിനനുവദിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണം അന്വേഷിക്കുമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വാക്കില്‍ വിശ്വസിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയ്ക്കുശേഷം മാത്രമേ തന്റെ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടെടുക്കുകയുള്ളുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് നിലവില്‍ വന്ന സമയത്തെതില്‍ നിന്ന് കേരള രാഷ്ട്രീയാന്തരീക്ഷത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകും-മുരളീധരന്‍ പറഞ്ഞു.
കൂടാതെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിധഗ്ദ്ധ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരഗണിക്കണമെന്നും മോശമായ ആരോഗ്യനിലയുള്ള മദനിയ്ക്ക് കോയമ്പത്തൂരില്‍ വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications