Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് സേനയെ ശക്തിപ്പെടുത്തും: കൊടിയേരി

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സേനയെ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍.

സേനയെ നവീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അംഗങ്ങള്‍ക്കായി പുതിയ ശാസ്ത്രീയ പരിശീലന രീതികള്‍ ആവിഷ്കരിക്കുമെന്നും പൊലീസ് സ്റേഷനുകളില്‍ കൂടുതല്‍ വനിതാ ഡസ്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

സേനയെ നവീകരിക്കുന്നതിനായി 2006-07വര്‍ഷത്തില്‍ 6,320രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയ്ക്് സമര്‍പ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണ കേന്ദ്രം, സൈബര്‍ ഫോറന്‍സിക് സെന്റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ളസൗകര്യങ്ങള്‍, ജനിതക പരിശോധന, വിരലടയാള പരിശോധന തുടങ്ങിയവയ്ക്കായുള്ള സൗകര്യങ്ങള്‍, തലസ്ഥാനത്ത് സൈബര്‍ പൊലീസ് സ്റേഷന്‍ എന്നിവയാണ് നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നത്- മന്ത്രി അറിയിച്ചു.

പൊലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ മാതൃകാപരമായി നടപടികളെടുക്കുമെന്നും പൊലീസിലെ ക്രിമിനലുകളെ മറ്റുക്രിമിനലുകളെപ്പോലെതന്നെനേരിടുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+