കുര്യന്‍, രാജന്‍, ഇസ്മയില്‍ എന്നിവര്‍ രാജ്യസഭാംഗങ്ങള്‍
തിരുവനന്തപുരം: എഐസിസി അംഗം പി.ജെ കുര്യന്‍, സിപിഎം സംസ്ഥാന അസിസ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയില്‍, സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി. ആര്‍ രാജന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിനായി ഒഴിവുവന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ഇവര്‍തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ മൂന്നുപേരുംമാത്രമേ മൂന്ന് ഒഴിവുകളിലേക്കും നാമിനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നുള്ളു.
പത്രിക പിന്‍വലിക്കേണ്ട് അവസാന ദിവസമായ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിവരെ ആരും പത്രിക പിന്‍വലിക്കാത്തതിനാല്‍ വരണാധികാരികൂടിയായ നിയമസഭാ സെക്രട്ടറി എം.സി വത്സന്‍ മൂന്നുപേരും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
മൂന്നുപേര്‍ക്കും തിങ്കളാഴ്ച തന്നെ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. തിരഞ്ഞെടുപ്പു വിവരം ഇവരുടെ ഒപ്പു സഹിതം രാജ്യസഭാ സെക്രട്ടറിയേറ്റിനെയും അറിയിച്ചു.മൂന്നുപേര്‍ക്കും രാജ്യസഭാംഗങ്ങളായി ആറുവര്‍ഷം കാവാവധി ലഭിക്കും.












Click it and Unblock the Notifications