അയല്‍ക്കാരന്‍ യുവതിയെ കൊലപ്പെടുത്തി
കോഴിക്കോട്: അയല്‍വാസിയായ യുവാവിന്റെ കുത്തേറ്റ് യുവതി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ ദീപക് നിവാസില്‍ സുനിലിന്റെ ഭാര്യ ഷീബ(30)യെയാണ് അയല്‍വാസിയായ കറുത്തോട്ടത്ത് സന്തോഷ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ കൊല നടത്തിയശേഷം സന്തോഷ് നല്ലളം പൊലീസ് സ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഷീബയുടെ വീട്ടില്‍ സന്തോഷും കുടുംബവും നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും ഈ സമയത്ത് ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതേത്തുടര്‍ന്നുണ്ടായ കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലെത്തിയത്. പൊലീസ് സ്റേഷനില്‍ ഹാജരായ പ്രതിയോടൊപ്പം ഭാര്യയും മക്കളുമുണ്ടായിരുന്നു.
കൊല്ലപ്പെട്ട ഷീബ ഭര്‍ത്താവിനെ ശല്യം ചെയ്യുകയും തന്നെയും മക്കളെയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നെന്നും സന്തോഷിന്റെ ഭാര്യ പൊലീസില്‍ അറിയിച്ചു. ഷീബയെ കൊലപ്പെടുത്തിയ ശേഷം കുടുംബത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇവര്‍ പറഞ്ഞു.
ഷീബയുടെ മൃതദേഹം നല്ലളം പൊലീസ് ഇന്‍ക്വസ്റ് നടത്തി പോസ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കയച്ചിട്ടുണ്ട്.












Click it and Unblock the Notifications