Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ചൊവ്വാഴ്ചയും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

തലസ്ഥാനത്ത് തിങ്കളാഴ്ച നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിമുനേരെയുണ്ടായ ലാത്തിച്ചാര്‍ജിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടി യന്തരപ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് അംഗം കെ.സി.വേണുഗോപാലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണ വിധേയനായ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിനെ മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച നിയമസഭാ മാര്‍ച്ച് നടത്തിയത്.

ഒരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആക്രമണം നടത്തിയതെന്നും ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വേണു ഗോപാല്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ കാണാന്‍ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതെന്നും വേണുഗോപാല്‍ ആരോപിച്ചു.

പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നടപടികള്‍ ഉണ്ടായതുകൊണ്ടാണ് പൊലീസ് ആക്രമിച്ചതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

അനില്‍ കുമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകുമ്പോഴായിരുന്നു അക്രമം നടന്നതെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രിയെക്കാണാന്‍ ആരും അനുമതി ചോദിച്ചിരുന്നില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണനിലയിലുള്ള പ്രകടനമായിരുന്നില്ല കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആരോപിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ എസ്. രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+