Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയും ഉന്നത പൊലീസ് ഉദ്യേഗസ്ഥരും വിദേശകറന്‍സി കള്ളക്കടത്തുകേസിലെ പ്രതിയുമായി പൊതുവേദി പങ്കിട്ട സംഭവത്തില്‍ ഉത്തരവാദികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയതായി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയസഭയില്‍ അറിയിച്ചു.

ജൂണ്‍ 16 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത ട്രാഫിക് ബോധവത്കരണ പരിപാടിയിലാണ് സാമ്പത്തീക കുറ്റകൃത്യക്കേസില്‍ പ്രതിയായ ജെ.എസ് പ്രകാശ് എന്ന പ്രമുഖ വ്യവസായി പങ്കെടുത്തത്.

ട്രാഫിക് പൊലീസുകാര്‍ക്കുള്ള കണ്ണടകളും ഇയാള്‍ സൗജന്യമായി വിതരണം ചെയ്തു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേസില്‍ പ്രതിയായ ആള്‍ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ദക്ഷിണമേഖലാ ഐജി അന്വേഷണം നടത്തുകയും സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വൈകുന്നേരം സ്ഥാലംമാറ്റാന്‍ ഉത്തരവിട്ടുവെന്നുമാണ് ആഭ്യന്തര മന്ത്രി അറിയിച്ചത്. നിയമസഭയില്‍ ഇതുസംബന്ധിച്ച് ജി.കാര്‍ത്തികേയന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇത്രയും കാര്യങ്ങള്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+