Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിചാര്‍ജ്

തിരുവനന്തപുരം: മൈത്രി ഭവനപദ്ധതിയെക്കുറിച്ചുള്ള അഴിമതി ആരോപണം പൊതുമരാമത്തു മന്ത്രി പി.ജെ ജോസഫിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.

കല്ലേറിലും ലാത്തിചാര്‍ജിലും ഇരുപതോളം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഒരു പൊലീസുകാരന്റെ കയ്യൊടിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് ,ദേശീയ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്ക് പരുക്കേറ്റു.

ഉച്ചയോടെ പ്രസ് ക്ലബ്ബിന്റെ മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിന് സമീപമെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ പിരിഞ്ഞുപോയതിന് ശേഷമാണ് പന്ത്രണ്ടരയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത്.

ഇതിനിടയില്‍ സമീപത്തെ പള്ളിയുടെ ഭാഗത്തുനിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഇതിനിടയിലാണ് അനില്‍കുമാറിന് പരുക്കേറ്റത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ അനില്‍കുമാറിന് പരുക്കേറ്റതറിഞ്ഞ് വീണ്ടം സംഘം ചേര്‍ന്ന് എം.ജി റോഡില്‍ കുത്തിയിരുന്നു. പൊലീസുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ മ്യൂസിയം സര്‍ക്കില്‍ ഇന്‍സ്പെക്ടറുടെ യൂണിഫോമില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം വീണ്ടും രൂക്ഷമായി.

സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലത്തെത്തിയശേഷം പരുക്കേറ്റവരെ വാനില്‍ കൊണ്ടുപോയി. ഇതിനിടയില്‍ വീണ്ടും ലാത്തിചാര്‍ജ് നടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദിഖിനു മര്‍ദ്ദനമേറ്റു .ദേശീയ സെക്രട്ടറി ദീപ്തിയ്ക്ക് അടിവയറ്റില്‍ ചവിട്ടേറ്റു.

ഇതിനുശേഷം സംഘമായി എം.ജി റോഡിലൂടെ നീങ്ങിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഒത്തുചേര്‍ന്നു. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിപ്രവര്‍ത്തകരെ ശാന്തരാക്കിയതിനുശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്. സംഘര്‍ഷത്തില്‍ എ.ആര്‍ ക്യാമ്പിലെ ജോസ് സന്തോഷ് , ഷിബു, ശിവദാസന്‍ എന്നീ പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. ഷിബുവിന്റെ കയ്യൊടിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+